പ്രാദേശികം

ജില്ലാ റൈഫിൾ ഷൂട്ടിങ് മത്സരം: കുഴൂർ ഗവണ്മെന്റ് സ്കൂൾ ചാമ്പ്യന്മാർ

കുഴൂർ : സ്കൂൾ ഗെയിംസ് മത്സരത്തിൽ റൈഫിൾ ഷൂട്ടിങ്ങിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും കുഴൂർ ഗവണ്മെന്റ് സ്കൂൾ ചാമ്പ്യന്മാർ. രണ്ട് സ്വർണ്ണം, രണ്ട് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ ആറ് മെഡലുകളാണ് കുഴൂർ ഗവണ്മെന്റ് സ്കൂൾ കരസ്ഥമാക്കിയത്. റൈഫിൾ ഷൂട്ടിങ്ങിൽ സ്കൂൾ ഒന്നാമതെത്തിയതോടെ സംസ്ഥാന തലത്തിലേക്ക് കുട്ടികൾക്ക് പ്രവേശനം സാധ്യമായി.

Leave A Comment