പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ : 7 കോടിയുടെ പദ്ധതികൾ
കുറുമശ്ശേരി : പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. 7.05 കോടി രൂപ അടങ്കൽ തുക വരുന്ന വാർഷിക പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.
എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറികൃഷി നടപ്പിലാക്കും. ശിശു-കൗമാര-വയോജന വികസന കേന്ദ്രം സ്ഥാപിക്കുന്നതിനും പട്ടികജാതി വിദ്യാർഥികൾക്കായി സാമൂഹിക പഠനകേന്ദ്രം ഒരുക്കുന്നതിനും പദ്ധതിയുണ്ട്. ബ്ലോക്ക് പ്രസിഡൻറ് ടി.വി. പ്രദീഷ് അധ്യക്ഷനായി. സെക്രട്ടറി ടി.എ. സാജിദ പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ഷെറൂബി സെലസ്റ്റീന, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, സെബ മുഹമ്മദാലി, സൈന ബാബു, റോസി ജോഷി, തുടങ്ങിയവർ സംസാരിച്ചു.
Leave A Comment