പ്രാദേശികം

വി കെ മനോജ്‌ രക്തസാക്ഷി ദിനം ഡി വൈ എഫ് ഐ ആചരിച്ചു

മാള:  വി.കെ. മനോജ് രക്തസാക്ഷിദിനം ഡി വൈ എഫ് ഐ ആചരിച്ചു. രാവിലെ മാരേക്കാടുള്ള രക്തസാക്ഷി മണ്ഡപത്തിൽ സിപിഐഎം മാള ഏരിയ കമ്മിറ്റി അംഗം സി ആർ പുരുഷോത്തമൻ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അഷ്ടമിച്ചിറ സെന്ററിലെ രക്തസാക്ഷി മണ്ഡപത്തിൽ ഡി വൈ എഫ് ഐ മാള സെക്രട്ടറി സി. ധനുഷ്കുമാർ പുഷ്പചക്രം അർപ്പിച്ച് പതാക ഉയർത്തി.

വൈകീട്ട് മാരേക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ്കണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മാള ബ്ലോക്ക് ട്രഷറർ ടി.എ. രാഹുൽ അദ്ധ്യക്ഷനായിരുന്നു.

ടി.ശശിധരൻ, ടി.കെ സന്തോഷ്,സി ധനുഷ് കുമാർ, ഐ.എസ്.അക്ഷയ് , അരുൺ പോൾ, പി.ആർ രതീഷ്, പി.വി.വിനു തുടങ്ങിയവർ സംസാരിച്ചു.

Leave A Comment