പ്രാദേശികം

മാളയില്‍ അനധികൃതമായി മണ്ണെടുപ്പ്; മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് പോലീസ്

മാള: അനധികൃതമായി മണ്ണെടുക്കുകയായിരുന്ന മണ്ണ് മാന്തി യന്ത്രം പിടികൂടി. മാള വലിയ പറമ്പ് താണുപ്പാടത്തിനോടു ചേർന്ന കരിക്കാട്ടി ച്ചാലിൽ നിന്നും അനധികൃതമായി മണ്ണെടുക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രം മാള എസ്ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. 

ഇന്ന്  ഉച്ചക്ക്  ചാലിൽ നിന്നും മണ്ണെടുത്ത് കടത്തുന്നതു  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്   വാർഡ് മെമ്പർ അമ്പളി സജീവും നാട്ടുകാര്യം ചേർന്ന് തടഞ്ഞു വക്കുകയായിരുന്നു.തുടര്‍ന്ന്  പോലീസ് എത്തി മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു. മണ്ണു മാന്തി യന്ത്രം ജിയോളജി വകുപ്പിന് കൈമാറും.

Leave A Comment