സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് അധ്യാപികയ്ക്കും വിദ്യാർഥിക്കും പരിക്ക്
പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നൂവീണ് വിദ്യാർഥിക്കും അധ്യാപികയ്ക്കും പരിക്കേറ്റു. ദേശബന്ധു സ്കൂളിലെ അധ്യാപികയായ കുളപ്പുള്ളി സ്വദേശി ശ്രീജ, വിദ്യാർഥിയായ ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.ഇന്ന് വൈകിട്ട് മൂന്നിനാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് ക്ലാസ്മുറിയുടെ ഓടിട്ട മേൽക്കൂര പൊടുന്നനേ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ആദർശിന്റെ തലയ്ക്കും ശ്രീജയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്.
ഇടവേള സമയമായതിനാൽ ക്ലാസിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും കെട്ടിടം ഈയിടെ ബലപ്പെടുത്തിയിരുന്നെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Leave A Comment