പ്രാദേശികം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ചാലക്കുടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പോട്ട ഞാറക്കല്‍ പരേതനായ വേലായുധന്‍ മകന്‍ മോഹനന്‍(65)ആണ് മരിച്ചത്. ചൊവ്വാഴ്ച പോട്ട പള്ളിക്ക് സമീപം മോഹനന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌ക്കാരം നടത്തി. സ്‌കൂട്ടറില്‍ മോഹനനൊപ്പമുണ്ടായിരുന്ന ഭാര്യ രുഗ്മണിക്കും പരിക്കുണ്ട്.

Leave A Comment