പ്രാദേശികം

സ്കൂളിൽ വിദ്യാർത്ഥിനി കൊണ്ടുവന്ന അച്ചാർ കഴിച്ച ആറ് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചങ്ങാടി എം.ഐ.ടി സ്കൂളിൽ വിദ്യാർത്ഥിനി കൊണ്ടുവന്ന അച്ചാർ പങ്കിട്ട് കഴിച്ച ആറ് കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം.
ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കുട്ടികളിലൊരാൾ കൊണ്ടുവന്ന അച്ചാർ പാക്കറ്റുകളിലൊന്നിൽ നിന്നും അച്ചാർ കഴിച്ച കുട്ടികൾക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ അദ്ധ്യാപകർ കുട്ടികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും എത്തിച്ചു.

പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

Leave A Comment