പ്രാദേശികം

പാലിയേക്കരയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് സ്വകാര്യ ബസിൽ ഇടിച്ച് അപകടം

തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് സമീപം കെഎസ്ആർടിസി ലോ ഫ്ലോർ ബസ് സ്വകാര്യ ബസിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വാഹനങ്ങളെ മറിക്കടക്കുന്നതിനിടെ ലോ ഫ്ലോർ ബസ് സ്വകാര്യ ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ലോ ഫ്ലോർ ബസിൻ്റെ എമർജൻസി വാതിലിൻ്റെ ചില്ല് തകർന്നു.ബസിലെ യാത്രക്കാരുടെ ദേഹത്തേക്ക് ചില്ല് തെറിച്ചെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.

Leave A Comment