പ്രാദേശികം

കൊടുങ്ങല്ലൂർ നഗരമധ്യത്തിൽ നാട്ടുകാർ നോക്കി നിൽക്കെ കത്തിക്കുത്ത്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ  പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി തെക്കിനേടത്ത് ഫ്രാൻസിസിൻ്റെ മകൻ പ്രിൻസനാണ് കുത്തേറ്റത്.

പ്രിൻസനെ ആക്രമിച്ച തിരുവള്ളൂർ സ്വദേശി ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ പ്രിൻസനെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.ഇന്ന് 

രാവിലെ പത്തരയോടെ നഗരസഭാ ഓഫീസ് പരിസരത്തായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ്  പ്രിൻസന്‍. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

Leave A Comment