പ്രാദേശികം

ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ല്‍ വീ​ണു; ഇ​രു​പ​തു​കാ​രി​യു​ടെ കൈ ​അ​റ്റു

കോ​ട്ട​യം: വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ട്രെ​യി​ന്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ല്‍ വീ​ണ യു​വ​തി​ക്ക് ഗു​രു​ത​രപ​രി​ക്ക്. ട്രാ​ക്കി​നി​ട​യി​ല്‍​പ്പെ​ട്ട് യു​വ​തി​യു​ടെ കൈ ​അ​റ്റുപോ​യി.

ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശേ​രി ശ്രീ​ശൈ​ല​ത്തി​ല്‍ തീ​ര്‍​ത്ഥ (20)യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മെ​മു ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

തീ​ര്‍​ത്ഥ​യെ കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൈ ​തു​ന്നിച്ചേര്‍​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ആ​രം​ഭി​ച്ചു.

Leave A Comment