പ്രാദേശികം

മുട്ട,പാൽ വിതരണം നിർത്തിവയ്ക്കും- ഹെഡ്മാസ്റ്റേഴ്സ് ഫോറം

 മാള: സ്കൂൾ ഉച്ചഭക്ഷണഫണ്ട്  മൂന്നു മാസമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന ഗവൺമെന്റിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട,പാൽ വിതരണം സ്കൂൾ ഉച്ചഭക്ഷണ സമിതികൾ വിളിച്ചുകൂട്ടി തീരുമാനിച്ച് അടുത്തമാസം മുതൽ നിർത്തിവയ്ക്കാൻ മാള ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം തീരുമാനിച്ചു. കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഹെഡ് മാസ്റ്റേഴ്സ് ഫോറം നിവേദനം നൽകി.

 ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ്  ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി. മുട്ട,പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. പാലിന്റെ വില വീണ്ടും  6 രൂപ വർധിപ്പിക്കുകയും ചെയ്തു.
 
 കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക  വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല.
അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. 
 
ഒരു വർഷം മുമ്പ് ഫണ്ട് നിരക്ക് വർദ്ധിപ്പിക്കുമെന്ന് നിയമസഭയ്ക്കും  സംഘടനകൾക്കും വിദ്യാഭ്യാസവകുപ്പു മന്ത്രി നല്കിയ വാക്കു പാലിക്കാൻ ഇതേവരെ തയ്യാറായിട്ടില്ലെന്ന്
ഹെഡ്മാസ്റ്റേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു.

Leave A Comment