പ്രാദേശികം

ചാലക്കുടിയിൽ കോഴികാഷ്ടം കയറ്റിവന്ന ലോറി സര്‍വ്വീസ് റോഡിലേക്ക് മറിഞ്ഞു

ചാലക്കുടി: ചാലക്കുടിയിൽ കോഴികാഷ്ടം കയറ്റിവന്ന ലോറി സര്‍വ്വീസ് റോഡിലേക്ക് മറിഞ്ഞു. നാമക്കല്ലില്‍ നിന്നും പെരുമ്പാവൂരിലേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

ചാലക്കുടി സൗത്ത് ജങ്ഷനിലെ മേല്‍പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ലോറി കൈവരികള്‍ക്ക് മുകളിലൂടെ സര്‍വ്വീസ് റോഡിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ 4.45ഓടെയായിരുന്നു സംഭവം.

അപകടത്തില്‍ ലോറി ഡ്രൈവര്‍ തങ്കവേലുവിന് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സര്‍വീസ് റോഡിലെ ഗതാഗതം നിലച്ചു.

Leave A Comment