മാളയില്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക്ക് കാരി ബാഗുകൾ പിടിച്ചെടുത്തു
മാള: മാളയില്‍ ആരോഗ്യവിഭാഗം ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധയിൽ നിരോധിച്ച പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്തു. കെ കരുണാകരൻ സ്മാരക കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോഷ് എസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി .ഐ അസിം ലെബ്ബ , ടി. വിജിജു , സി. കെ ഷിബു , ഡെബിയ ഡേവിസ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ആതിര എന്നിവരും ഉണ്ടായിരുന്നു. പിടികൂടിയ നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ തുടർ നിയമ നടപടിക്കായി പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു.
ഗാലക്‌സി ട്രേഡിങ് മാള, ടു സ്റ്റാർ വെജിറ്റബിൾസ് മാള, ഡോറി ഡോൺ മാള എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്ത്.
Leave A Comment