പുതുവത്സരാഘോഷം; കൊടുങ്ങല്ലൂരിൽ 41 പേർക്കെതിരെ പോലീസ് കേസ്
കൊടുങ്ങല്ലൂർ: പുതുവത്സരദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിനടക്കം 41 പേർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
പുതുവത്സരത്തിനോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പോലീസ് നടത്തിയ വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിനും, അശ്രദ്ധമായി വാഹനം ഓടിച്ചതിനും, പൊതു സ്ഥലത്ത് മദ്യപിച്ചതിനും മറ്റുമായി 41 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്പെക്ടർ ബൈജു ഇ.ആർ, എസ്.ഐ ഹരോൾഡ് ജോർജ്ജ്, കശ്യപൻ, എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം പോലീസ് ഉദ്യോഗസ്ഥർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാന ഡ്യൂട്ടിക്കായി ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ ടൗൺ, മുസരിസ് പാർക്ക്, അഴീക്കോട് മുനക്കൽ ബീച്ച് എന്നിവിടങ്ങളിലും മറ്റ് പുതുവത്സരാഘോഷം നടന്ന സ്ഥലങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചവരുടെ ഡ്രൈവിംങ്ങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
Leave A Comment