മേലഡൂരിൽ ഫോട്ടോഗ്രാഫി പ്രദർശനവും ക്ലാസും
അന്നമനട: വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം ഏപ്രിൽ 12 ന് രാവിലെ 10 മുതൽ നാലു വരെ മേലഡൂരിലുള്ള ബാങ്കിന്റെ 'ജീവനം' ഹാളിൽ നടക്കും. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ മുരളി മോഹൻ, മൃദുല എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്,പ്രവേശനം സൗജന്യമാണ്. പ്രദർശനതോടൊപ്പം വിദ്യാർത്ഥികൾക്കായുള്ള ഫോട്ടോഗ്രാഫി ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായ ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ. 9 4 9 7 7 7 7 6 7 5
Leave A Comment