കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി.
ഡി.വൈ.എസ്.പി ഓഫീസിന് പടിഞ്ഞാറുവശം കെ.ടൗൺ ടർഫിന് സമീപമുള്ള കെട്ടിടത്തിൽ താമസിക്കുന്ന അരയം പറമ്പിൽ സോമനെ (65) യാണ് കെട്ടിടത്തിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ഭാര്യ മരണമടഞ്ഞ സോമൻ കഴിഞ്ഞ നാല് മാസമായി ഇവിടെയായിരുന്നു താമസം. ഇയാളുടെ മക്കൾ വിദേശത്താണ്.
Leave A Comment