കനോലി കനാലിൽ കൂടു കെട്ടി വളർത്തിയിരുന്ന മത്സ്യങ്ങൾ ചത്തുപൊന്തി
വെള്ളാങ്കല്ലൂർ: പൂവ്വത്തും കടവിൽ കനോലി കനാലിൽ കൂടു കെട്ടി വളർത്തിയിരുന്ന മത്സ്യങ്ങൾ ചത്തുപൊന്തി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ.സർക്കാർ സഹായത്തോടെ വെള്ളാങ്കല്ലൂർ സ്വദേശികളായ നാല് പേർ ചേർന്ന് നടത്തുന്ന മത്സ്യക്കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തു പൊന്തിയത്.
ഇന്നലെ മുതലാണ് മത്സ്യങ്ങൾ ചത്തു തുടങ്ങിയത്. ഷൺമുഖം കനാലിൽ നിന്ന് മലിന ജലം പുഴയിലേക്ക് തുറന്ന് വിട്ടതാണ് മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമെന്ന് കർഷകർ പറയുന്നു.
ഏഴ് കൂടുകളിലായി വളർത്തിയിരുന്ന ചെമ്പല്ലി, കരിമീൻ, കാളാഞ്ചി എന്നി മീനുകളാണ് ചത്തുപൊന്തിയത്. അര കിലോ മുതൽ രണ്ടര കിലോയോളം തൂക്കമുള്ള മിനുകളാണ് കൂട്ടത്തോടെ ചത്തുപൊന്തിയത്.
സുഹൃത്തുക്കളായ നാല് പേർ ചേർന്നാണ് നാല് വർഷം മുമ്പ് സർക്കാർ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്. കഴിഞ്ഞ ദിവസം മതിലകത്തും കൂടു കൃഷിയിലെ മത്സ്യങ്ങൾ ചത്തുപൊന്തിയിരുന്നു
Leave A Comment