വിവാഹ ചടങ്ങിനിടെ സീലിങ് അടര്‍ന്ന് വീണു; വരന്റെ ബന്ധുവിന് പരിക്ക്
ചാലക്കുടി: വിവാഹ ചടങ്ങിനിടെ വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണതായി പരാതി. പരിക്കേറ്റയാള്‍ ആശുപത്രി ചികിത്സ തേടി. വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ചയിരുന്നു സംഭവം. ആളൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്വാദേശിയായ യുവതിയുടെ വിവാഹമാണ് വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണത്. കഴുത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്ന ഇയാളെ വിവാഹത്തിനെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. അറ്റകുറ്റ പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാള്‍ ജീര്‍ണ്ണാവസ്ഥയിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.
Leave A Comment