അതിരപ്പിള്ളിയിലെ വനത്തിനുള്ളില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു; നവജാത ശിശു മരിച്ചു
ചാലക്കുടി: അതിരപ്പിള്ളിയിലെ വനത്തിനുള്ളില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു. നവജാത ശിശു മരിച്ചു. മുക്കുംമ്പുഴ ആദിവാസി ഊരിലെ സുബീഷ് മിനിക്കുട്ടി ദമ്പതികളുടെ ശിശുവാണ് പ്രസവത്തോടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ വാഴച്ചാല്‍ റേഞ്ചിലെ പരടി വനത്തില്‍ വെച്ചായിരുന്നു സംഭവം. താമസ സ്ഥലത്ത് നിന്നും ഏഴ് കിലോമീറ്ററോളം ഉള്‍ക്കാട്ടിലായിരുന്നു ദമ്പതികള്‍ ഉണ്ടായിരുന്നത്.ഏഴുമാസത്തോളം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം വനവിഭനവങ്ങള്‍ ശേഖരിക്കുവാന്‍ രണ്ട് ദിവസം മുന്‍പാണ് വനത്തിനുള്ളിലേക്ക് പോയത്.
കുഞ്ഞ് മരിച്ചത്തിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വനം വകുപ്പും, ആരോഗ്യ പ്രവര്‍ത്തകരും രാവിലെ മുതല്‍ ഇവരെ വനത്തിനുള്ളില്‍ തിരഞ്ഞെങ്കിലും ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് കണ്ടെത്തുവാന്‍ സാധിച്ചത്. റോഡ് മാര്‍ഗ്ഗം കൊണ്ടുവരുവാന്‍ സാധിക്കാതെ വന്നത്തോടെ പുഴയും, തോടും, പൊരിങ്ങല്‍ കൂത്ത് ഡാമിന്റെ റിസര്‍വ്വോയറും എല്ലാം സ്‌ട്രെച്ചറില്‍ ചുമന്ന് യുവതിയെ ബോട്ടിലെത്തിക്കുകുയം അവിടെ നിന്ന് കാടിന് പുറത്ത് എത്തിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വേറെയുണ്ട്.
ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചെങ്കിലും. മഴയെ പോലും അവഗണിച്ചാണ് വനത്തിനുള്ളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരും,108 ആംബുലന്‍സിലെ ഡ്രൈവറും മറ്റും ചേര്‍ന്ന് മുക്കുംമ്പുഴയില്‍ എത്തിച്ചതിനുശേഷം ആംബുലന്‍സില്‍ രാത്രി 8.30 യോടെ ചാലക്കുടി താലൂക്കാശുപത്രിയിലെത്തിക്കുകയായിരു്ന്നു.
ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെടകര്‍ രജ്ഞിത് ഗോപിനാഥ്, ജെഎച്ച്‌ഐ എം.എം .മനോജ്, ആരോഗ്യ പ്രവര്‍ത്തകരായ ആര്‍.തങ്കഭായ്, ജോമി സി ജെയിംസ്, എം.മഹേഷ്, ഡെപ്യൂട്ടിറേഞ്ചര്‍ കെ.ഒ ജോയ്, വനപാലകരായ പി.എസ്.ഷിജിന്‍, ജോര്‍്ജ്ജ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കാടിനുളളിൽ നിന്നും ആശുപത്രിയിലേക്ക് എത്തിച്ചത്.

Leave A Comment