മരക്കൊമ്പ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
കോടശ്ശേരി: മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ മരക്കൊമ്പ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മേലൂര്‍ സ്വദേശി ബേബി (48) ആണ് മരത്തില്‍ കുടുങ്ങിയത്. ചൊവ്വ വൈകീട്ടോടെയായിരുന്നു സംഭവം.
കോടശ്ശേരി എലിഞ്ഞിപ്ര തുരുത്തുമ്മല്‍ കല്യാണിയുടെ വീട്ടുപറമ്പിലെ മഹാഗണി മരത്തില്‍ കയറി ചില്ലകള്‍ വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 50അടിയോളം ഉയരത്തില്‍ കുടുങ്ങിയ ബേബിയെ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ അനില്‍ മോഹന്‍, രോഹിത് കെ ഉത്തമന്‍ എന്നിവര്‍ മരത്തില്‍ കയറി അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂർ സമയത്തെ പ്രയ്തനത്തിന് ശേഷം വലയില്‍ താഴേക്ക് ഇറക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
Leave A Comment