പ്രാദേശികം

മാള ഉപജില്ലാ കായികമേള നാളെ മുതൽ ചാലക്കുടിയിൽ

ചാലക്കുടി: മാള ഉപജില്ലാ സ്‌കൂൾ കായികമേള 26, 27, 28 തീയതികളിൽ കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ നടക്കും. 75 വിദ്യാലയത്തിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും.

മേളയുടെ ഉദ്ഘാടനം നാളെ 9നു വി.ആർ.സുനിൽകുമാർ എംഎൽഎ നിർവഹിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാൻ്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.കെ.സുരേഷ് പതാക ഉയർത്തും. കായിക താരങ്ങളുടെ മാർച്ച് പാസ്‌റ്റും ഉണ്ടാകും.

28നു 4ന് നടത്തുന്ന സമാപന സമ്മേളനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.കെ.സുരേഷ് അധ്യക്ഷത വഹിക്കും. വികസന സമിതി കൺവീനർ സി.ഇ.മുഹമ്മദ് റാഫി, ഉപജില്ലാ സ്പോർട്‌സ് ആൻഡ് ഗെയിംസ് സക്രട്ടറി ഷിജോ എസ്. തറയിൽ എന്നിവരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.

Leave A Comment