പ്രാദേശികം

വഴിയിൽ വീണു കിട്ടിയ പഴ്സ് തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥി മാതൃകയായി

 മാള: മാള പള്ളിപ്പുറം സ്വദേശി ഗിരീഷിൻ്റെ 3520 രൂപ അടങ്ങിയ പഴ്സ് റോഡിൽ നിന്നും വീണു കിട്ടിയ വെണ്ണൂർ സ്വദേശി പനഞ്ചിക്കപറമ്പിൽ വീട്ടിൽ ജിനേഷ് മകൻ ധീരജ് കൃഷ്ണ (13) എന്ന കുട്ടി പണം തിരികെ ഏൽപ്പിച്ച് മാതൃകയായി.

ധീരജ് കൃഷ്ണ മേലഡൂർ ഗവ: സമിതി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള സൈക്കിൾ യാത്രയിലാണ് പഴ്സ് വഴിയിൽ നിന്ന് കിട്ടിയത്.

തുടർന്ന് സ്കൂളിൽ വച്ച് 
കുട്ടിയെ അനുമോദിച്ചു.

പഴ്സ് കിട്ടിയ വിവരം നവ മാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും അന്നമനട ഗ്രാമ പഞ്ചായത്ത് അംഗം സുനിതാ സജീവൻ്റേയും ഇടപെടലുകളെ തുടർന്നാണ്  പഴ്സിൻ്റെ ഉടമ പ്രവാസിയായ ഗിരീഷിനെ കണ്ടെത്തിയത് .

Leave A Comment