പ്രാദേശികം

സിപിഐ വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിൽ മേഖല ഏകദിന ക്യാമ്പ് നടത്തി

വെള്ളാങ്ങല്ലൂർ: സിപിഐ വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിൽ മേഖല ഏകദിന ക്യാമ്പ് നടത്തി. വി.കെ. രാഘവൻ പാതക ഉയർത്തി. 

വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ജില്ല സെക്രട്ടറി കെ. കെ. വത്സരാജ് ഉൽഘാടനം ചെയ്തു. സിപിഐ ജില്ല കൗൺസിൽ അംഗം കെ. വി. വസന്തകുമാർ, മണ്ഡലം സെക്രട്ടറി കെ. ജി.ശിവാനന്ദൻ , ജില്ല കമ്മറ്റി അംഗങ്ങളായ സി.സി.വിപിൻ ചന്ദ്രൻ, പി. പി. സുഭാഷ്, അഡ്വ.വി.ആർ. സുനിൽകുമാർ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ ഷാജി എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.ആലീസ് തോമസ് നന്ദിയും പറഞ്ഞു.

Leave A Comment