പ്രാദേശികം

നിയന്ത്രണം തെറ്റിയ പിക്ക് അപ്പ്‌ വാഹനം മതിലിലിടിച്ച് അതിഥി തൊഴിലാളി മരിച്ചു

മാള: നിയന്ത്രണം തെറ്റിയ പിക്ക് അപ്പ്‌ വാഹനം മതിലിലിടിച്ചു മറിഞ്ഞു അതിഥി തൊഴിലാളി മരിച്ചു. അന്നമനട കല്ലൂരിൽ വെച്ചു ഏകദേശം 6 മണിയോടെ ആണ് സംഭവം നടന്നത്. പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്ന പത്ത് പേരിൽ ഒരാളാണ് മരിച്ചത്. 

പരിക്കേറ്റ ബാക്കി ഒമ്പത് പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉടൻതന്നെ മാള പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

Leave A Comment