പ്രാദേശികം

ഡയാലിസിസ് രോഗികൾക്ക് ഓണപ്പുടവ സമ്മാനിച്ചു

മാള :കിഡ്നി കെയർ മാള ചാരിറ്റബിൾ സൊസൈറ്റി മാള സർക്കാർ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ  രോഗികൾക്ക് ഓണപ്പുടവ സമ്മാനിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ വിതരണം നടത്തി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

 കിഡ്നി കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി വി സുരേന്ദ്രൻ , സെക്രട്ടറി എ വി സുരേഷ്, ബെർലിൻ, ഫൈസൽ, അജിത് എന്നിവർ സംസാരിച്ചു.

Leave A Comment