കേരള വിഷൻ സോളാർ ഹോംസ് പദ്ധതിയുടെ മാള മേഖല ഉദ്‌ഘാടനം നടന്നു
മാള: കേരള വിഷൻ നടപ്പിലാക്കുന്ന കേരള വിഷൻ സോളാർ ഹോംസ് പദ്ധതിയുടെ മാള മേഖല ഉദ്‌ഘാടനം നടന്നു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മാള മേഖല യോഗത്തിൽ നടന്ന ചടങ്ങിൽ സിഒഎ ജില്ലാ സെക്രട്ടറി ആന്റണി ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള വിഷൻ ഡയറക്റ്റർ ബോർഡ് അംഗവും മാള കേബിൾ വിഷൻഎംഡിയുമായ ജിജോ ജോസഫ് ആദ്യ ബുക്കിങ് നൽകി.ടാറ്റാ സോളാർ പവർ കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന സോളാർ ഹോം പദ്ധതി ഉപഭോക്താക്കൾക്കും ലഭിക്കും വിധം ബുക്കിംഗ് സൗകര്യം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ സബ്സിഡിയോടു കൂടി ദീർഘകാല സർവീസ് ഗ്യാരണ്ടി ഉറപ്പു വരുത്തുന്നതും കേന്ദ്രസർക്കാരിന്റെ സബ്‌സിഡി ലഭിക്കും വിധത്തിൽ ലോൺ സൗകര്യവും ഉപയോഗപ്പെടുത്തിയുമായിരിക്കും സോളാർ പദ്ധതി നടപ്പിലാക്കുക എന്ന് പദ്ധതിയുടെ ഉദ്‌ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പി ആന്റണി അറിയിച്ചു. യോഗത്തിൽ സിഒഎ മാള മേഖല പ്രസിഡന്റ് പി . എസ് സുബിതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. പി. പ്രദീപ് സംസാരിച്ചു. മേഖല ഓപ്പറേറ്റർമാർ പങ്കെടുത്തു.
Leave A Comment