പ്രാദേശികം

പേരാമ്പ്രയിൽ തീപിടുത്തം; ഫയർ ഫോഴ്സ് എത്തി തീ അണച്ചു; ആളപായം ഇല്ല

ചാലക്കുടി: പേരാമ്പ്ര അപ്പോളോ ടയർസ് നു സമീപം  കെഎംസി യാർഡിൽ, മുൻകാലത്ത് നാഷണൽ ഹൈവേയുടെ പണികൾക്കായി നിർമിച്ച മെറ്റേറിയൽ യാഡിൽ  ഉണ്ടായിരുന്ന പഴയ ബിറ്റുമിൻ സ്റ്റോറേജ്  ടാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റുന്നതിനിടയിലാണ്  തീ പിടുത്തം ഉണ്ടായത്. ഫയർ  സ്റ്റേഷൻ ഓഫീസർ പി. ജി ദിലീപ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി സന്തോഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചാലക്കുടി, പുതുക്കാട് അഗ്നി രക്ഷാ നിലയങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി 2 മണികൂറോളം കഠിന പ്രയത്‌നത്തിലൂടെയാണ്  തീ അണച്ചത്.

 ടാർ ആയതിനാൽ വെള്ളം ഉപയോഗിച്ചു തീ അണക്കുവാൻ  സാധ്യമല്ലാത്തതിനാൽ 500 ലിറ്റർ ഫോം  ഉപയോഗിച്ചാണ് തീ പൂർണമായും കെടുത്തിയത്, കനത്ത പുക മൂലം  രക്ഷാ പ്രവർത്തനം  ദുഷ്കരമായിരുന്നു, പ്രവർത്തനങ്ങൾകാവശ്യമായ വെള്ളം അപ്പോളോ ടയർസ് കമ്പനിയിൽ നിന്നും ലഭിച്ചത് പ്രവർത്തനങ്ങൾക്കു സഹായകമായി,

Leave A Comment