പ്രാദേശികം

കൊടുങ്ങല്ലൂരിൽ സിപിഐ മണ്ഡലം കമ്മിറ്റിയെ സുനിൽകുമാറും ഖയസും നയിക്കും

കൊടുങ്ങല്ലൂർ: 'സി പി ഐ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം സമാപിച്ചു.കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായി വി ആർ സുനിൽ കുമാർ എം എൽ എ യേയും അസി.സെക്രട്ടറിയായി പിബി ഖയ സിനേയും തിരഞ്ഞെടുത്തു.

ഇരുപത്തി ഒന്നംഗ മണ്ഡലം കമ്മിറ്റി യേയും ജില്ലാ സമ്മേളന പ്രതിനിധികളേയും
തിരഞ്ഞെടുത്തു. സംഘടനാറിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് കെ ജി ശിവാനന്ദൻ മറുപടി നൽകി.

ദേശീയപാത 66 കൊടുങ്ങല്ലൂർ ബൈപാസ്സിൽ സിഐ ഓഫീസ് ജംഗ്ഷനിൽ വെഹിക്കുലർ അണ്ടർ പാസ്സ് അല്ലെങ്കിൽ ലോവർ വെഹിക്കുലർ അണ്ടർ പാസ്സ് നിർമ്മിക്കണമെന്നും, അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട വേടനു് നീതി നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിവാദ്യപ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ്, കെ വി വ സന്തകുമാർ, ടി കെ സുധീഷ്, കെ എസ് ജയ, ടി. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

Leave A Comment