നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലേക്ക് മറിഞ്ഞു
കൊരട്ടി: പെരുമ്പിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വ പകല്‍ 11.15ഓടെ പെരുമ്പിയില്‍ കെ സി ഗ്രാനൈറ്റിന് സമീപമായിരുന്നു അപകടം.
പെരുമ്പാവൂരില്‍ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പെട്ടത്. പുറകെ വന്ന ലോറി കാറിലിടിച്ചതാണ് നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് പറയുന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.
Leave A Comment