പേവിഷബാധ സംശയം; കയ്പമംഗലത്ത് തെരുവുനായയെ പിടികൂടി നിരീക്ഷണത്തിലാക്കി
കയ്പമംഗലം: പേവിഷബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്
കയ്പമംഗലത്ത് തെരുവുനായയെ പിടികൂടിയ നിരീക്ഷണത്തിലാക്കി.കാളമുറിയിൽ നിന്നുമാണ് നായയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പ് മൂന്നുപീടകയിലും പരിസരങ്ങളിലുമായി ആറ് പേരെ കടിച്ച നായക്ക് പേ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള മുന്‍കരുതലൽ നടപടികളുടെ ഭാഗമായാണ് ഈ നായയെ പിടികൂടിയത്. പേ ഉണ്ടെന്ന് കണ്ടെത്തിയ നായയുമായി സമ്പര്‍ക്കമുണ്ടായിരുന്ന നായയെയാണ് കാളമുറിയില്‍ നിന്നും പിടികൂടി നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. തളിക്കുളത്തുനിന്നുമെത്തിയ ആനിമല്‍ സ്‌ക്വാഡ് അംഗങ്ങളാണ് നായയെ പിടികൂടിയത്.
Leave A Comment