പ്രാദേശികം

പറവൂരില്‍ പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ

കൊച്ചി: പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിനു വര്‍ഗീസിനെ(43) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പറവൂര്‍ കെടാമംഗലത്തെ വീട്ടിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്. വിനുവിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Leave A Comment