പ്രാദേശികം

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രത

ചാലക്കുടി: ശക്തമായ മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച (ജൂലൈ 3) വൈകിട്ട് 4 മണിയോടെ ഡാമിലെ ജലനിരപ്പ് 418.20 മീറ്ററിലെത്തി.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ നിയന്ത്രിച്ച് നിലനിർത്തുന്നതിനായി ക്രസ്റ്റ് ഗേറ്റുകൾ തുറന്നിരിക്കുകയാണ്. ജലനിരപ്പ് 419.40 മീറ്ററിലെത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.

ഇതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. നദിയിലിറങ്ങുന്നതും മീൻപിടിത്തം, കുളിക്കൽ, മറ്റ് അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ എന്നിവയും പരമാവധി ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave A Comment