പ്രാദേശികം

വിമാന യാത്രയിൽ കുഴഞ്ഞു വീണ് മരിച്ചു

മാള: വിമാന യാത്രയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചു. കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിക്ക് സമീപം അമ്പൂക്കൻ പരേതനായ ഇട്ട്യാനിയുടെ മകൻ ജോജോ (55) ആണ് മരിച്ചത്.  മുംബൈയിൽ രോഗബാധിതനായ ബന്ധുവിനെ കുടുംബാംഗങ്ങൾക്കൊപ്പം സന്ദർശിച്ച ശേഷം തിരിച്ചുവരുമ്പോഴാണ് സംഭവം. വിമാനത്തിനുള്ളിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒപ്പം യാത്ര ചെയ്തിരുന്ന  ഡോക്ടർമാർ. പ്രാഥമിക ശുശ്രൂഷകൾ നൽകി.  വിമാനം ലാൻഡ് ചെയ്ത ഉടനെതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ ( ചൊവ്വ)  രാവിലെ പത്തിന് പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : ലിൻഡ (അദ്ധ്യാപിക, എ.കെ.എം.ഹയർ സെക്കന്ററി സ്കൂൾ, പൊയ്യ), മക്കൾ: അന്ന മരിയ, ഇസബെൽ മേരി, ഐറിൻ റോസ്

Leave A Comment