എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലർ സുഗതൻ നിര്യാതനായി
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ കൗൺസിലർ എരുമതുരുത്തി ഗോപാലന്റെ മകൻ സുഗതൻ (87) നിര്യാതനായി.
യൂണിയന്റെ ആരംഭകാല പ്രവർത്തകനായിരുന്ന സുഗതൻ ബാങ്കിൽനിന്ന് പെൻഷൻ പറ്റിയതിനെ തുടർന്ന് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും കൗൺസിലറായി പ്രവർത്തിച്ചു. 2021 അവസാനം വരെ കൗൺസിലർ പദവിയിൽ തുടർന്നു.
നാടകകലാകാരനായിരുന്ന സുഗതന് നാടകത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. എടവിലങ്ങ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി. ഭാസ്കരൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നന്മ, പൗരസമിതി, സാംസ്കാരിക സമിതി തുടങ്ങിയ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു.
മൃതശരീരം രാവിലെ 10 മണിയോടെ ചാലക്കുടി മെഡിക്കൽ കോളേജിന് കൈമാറി.
Leave A Comment