പുതിയ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം
നെടുമ്പാശ്ശേരി : െലബനനിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ച ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വെള്ളിയാഴ്ച എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ മെത്രാപ്പോലീത്തയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കുവേണ്ടി അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്തയുമായ ഏല്യാസ് മാർ അത്താനാസിയോസ് ഹാരാർപ്പണം നടത്തി ബൊക്കെ നൽകി സ്വീകരിച്ചു. മെത്രാപ്പോലീത്തമാരായ മർക്കോസ് മാർ ക്രിസോസ്റ്റമോസ്, യാക്കോബ് മാർ അന്തോണിയോസ്, സഖറിയാസ് മാർ പീലക്സിനോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, ഏല്യാസ് മാർ യൂലിയോസ്, ഷെവലിയാർ സി.വൈ. വർഗീസ്, വിനോജ് ടി. പോൾ, ജോസ് സ്ലീബ കാട്ടുമങ്ങാട്ട് തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. നവാഭിഷിക്തനായ മെത്രാപ്പോലീത്തയ്ക്ക് മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതലയാകും നൽകുക. മലബാറിൽനിന്ന് വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ മെത്രാപ്പോലീത്തയെ സ്വീകരിക്കാൻ എത്തിയിരുന്നു.
Leave A Comment