‘പോഷകസമൃദ്ധം കളമശ്ശേരി’, സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണ വിതരണം തുടങ്ങി
കുന്നുകര: ‘വിദ്യാർഥികൾക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി മന്ത്രി പി. രാജീവ് കളമശ്ശേരി മണ്ഡലത്തിൽ സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകാൻ ‘പോഷകസമൃദ്ധം കളമശ്ശേരി’ പദ്ധതി തുടങ്ങി.
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിൽ പ്രഭാതഭക്ഷണ വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എ. അബ്ദുൽ ജബ്ബാർ, ഫാ. ജോഷി വേഴപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് ലീന, പഞ്ചായത്ത് അംഗങ്ങളായ ഷിബി പുതുശ്ശേരി, ബീന ജോസ്, വിനീതകുമാരി എന്നിവർ പങ്കെടുത്തു.
Leave A Comment