പ്രാദേശികം

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ പൊതുമ്പുച്ചിറയ്ക്ക് സമീപത്തായി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ്
ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫര്‍-ഡെല്‍ഫി
ദമ്പതികളുടെ മകന്‍ ക്ലെവിനാണ് (19) മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്ലെവിനെ ആദ്യം സഹകരണ
ആശുപത്രിയിലും പിന്നീട് കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ചാലക്കുടി നിര്‍മല കോളജിലെ എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. 

Leave A Comment