കുന്നുകര സഹകരണ ബാങ്കിന്‍റെ കാർഷിക ഏകദിന ശില്പശാല
കുന്നുകര : കുന്നുകര സഹകരണ ബാങ്കിന്‍റെ സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള കാർഷിക ഏകദിന ശില്പശാല മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് മെംബർ കെ.വി. രവീന്ദ്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ ഷാജിത, എം.എ. അബ്ദുൾ ജബ്ബാർ, സി.എം. വർഗീസ്, വി.ഒ. ജോണി, എം.പി. വിജയൻ, എം.എ. അബു, പി.ടി. ജോസ്, കുന്നുകര സഹകരണ ബാങ്ക് പ്രസിഡൻറ് വി.എസ്. വേണു, സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവർ പങ്കെടുത്തു.
Leave A Comment