ചാപ്പാറയില്‍ വാക്ക് തര്‍ക്കം വീടാക്രമണത്തിൽ കലാശിച്ചു
പുല്ലൂറ്റ്: അമിത വേഗതയിൽ മോട്ടോർ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്ക് തര്‍ക്കം വീടാക്രമണത്തിൽ കലാശിച്ചു. ചാപ്പാറ മണ്ണാറത്താഴം
പനങ്ങാട്ട് കണ്ണൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് വൈകീട്ട് പുല്ലൂറ്റ് നാരായണമംഗലത്ത് വെച്ച് കണ്ണനും ബന്ധുവും രണ്ട് ചെറുപ്പക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഈ പ്രശ്നത്തിൻ്റെ തുടർച്ചയായാണ് കണ്ണൻ്റെ മണ്ണാറത്താഴത്തുള്ള വീടിനു നേരെ ആക്രമണമുണ്ടായത്.
വീടിൻ്റെ വാതിലും, ജനൽചില്ലുകളും, അക്വേറിയവും വാക്കത്തി കൊണ്ട് വെട്ടിപ്പൊളിച്ചതായി വീട്ടുകാർ പറഞ്ഞു.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു
Leave A Comment