പ്രാദേശികം

സ്‌കൂട്ടറിന് പുറകില്‍ ടോറസ് ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചാലക്കുടി:ദേശീയപാത ചിറങ്ങരയില്‍ സ്‌കൂട്ടറിന് പുറകില്‍ ടോറസ് ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. പാറക്കടവ് കുറുമശ്ശേരി താവടത്തുപറമ്പില്‍ സജീവ്(51), ഭാര്യ സിമി(42)എന്നിവരാണ് മരിച്ചത്.  സജീവും ഭാര്യ സിമിയും കൊരട്ടിയിലേക്ക് വരുന്നതിനിടെ ചിറങ്ങര സിഗ്നല്‍ ജംങ്ഷനില്‍ നിന്നും പത്ത് മീറ്റര്‍ അകലെ വച്ചായിരുന്നു അപകടം.

സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഇരുവരുടേയും ദേഹത്തിലൂടെ ടോറസ് കയറിയിറങ്ങി. ഇരുവരം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Leave A Comment