പ്രാദേശികം

കടലായി ബണ്ട് അടച്ചു, മഴവെള്ളം പുഴയിലേക്ക് ഒഴുകാതെ അഴുക്കില്‍ നരകജീവിതം

വെള്ളാങ്ങല്ലൂർ: അഴുക്ക് വെള്ളത്തിൽ മുങ്ങി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങള്‍.  വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ  കടലായി,കരൂപ്പടന്ന, പുതിയറോട്, മനക്കുളം, അന്നിക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മഴ വെള്ളം പുഴയിലേക്കുള്ള ഒഴുകി പോകുന്ന കടലായി ബണ്ട്  അടച്ചതാണ് പ്രദേശ വാസികള്‍ക്ക് ദുരിതമായത്. കഴിഞ്ഞ രണ്ടാഴ്ചയായി 100 ൽ പരം കുടുംബങ്ങളിൽ മലിന ജലം കയറിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക്  ജീവിതം ദുരിതമായിരിക്കുകയാണ് . 

പല വീടുകളിലും  ആളുകൾ ഒഴിഞ്ഞു പോയിരിക്കുകയാണ്.  മാത്രമല്ല പ്രദേശത്തെ  അംഗൻവാടി കുട്ടികൾക്ക് പനിയും പകർച്ച വ്യാധിയും  ബാധിച്ചിരിക്കുകയാണ്   പഞ്ചായത്ത്‌ ഭരണ സമിതി ഉടനെ ബണ്ടു പൊട്ടിച്ച്  മലിന ജലം ഒഴുക്കി കളയാൻ വേണ്ട നടപടികൾ  എടുക്കണമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു

Leave A Comment