മലയാറ്റൂർ ഇല്ലിത്തോടിൽ ബൈക്കിന് മുമ്പിൽ പുലി വട്ടം ചാടി
പെരുമ്പാവൂർ: മലയാറ്റൂർ ഇല്ലിത്തോട് വട്ടച്ചോട് കയറ്റത്തിൽ ബൈക്കിന് മുമ്പിൽ പുലി വട്ടം ചാടി. ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിന്റെ ബൈക്കിന്റെ മുമ്പിലാണ് പുലി വട്ടം ചാടിയത്. വിജനമായ പ്രദേശമാണിത്. ഇല്ലിത്തോട് ഒന്നാം ബ്ലോക്കിനും കാടപ്പാറ വനം വകുപ്പ് ചെക്ക് പോസ്റ്റിന് ഇടയിലുള്ള വനം വകുപ്പ് സ്ഥലമാണ് വട്ടച്ചോട് കയറ്റം.
മലയാറ്റൂർ വിമലഗിരി ഇടമലയാർ കനാലിന് സമീപം പറമ്പി വീട്ടിൽ പാസ്‌ക്കലിന്റെ വീട്ടിലെ പട്ടിയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. പട്ടിയെ കാണാതെയായതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് പട്ടിയുടെ അവശിഷ്ടം കനാലിൽ കണ്ടത്. രാത്രി കനാലിനടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
Leave A Comment