മാള ഗവണ്മെന്റ് കൊമേഴ്‌ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനം
മാള: ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിട്യൂട്ടിന്റെ ഒന്നാം നിലയുടെ നിർമാണോത്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി കെ ഡേവിസ് ഉൽഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ ശോഭന ഗോകുൽനാഥ് അധ്യക്ഷത വഹിച്ചു. മാള ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് സിന്ധു അശോക് മുഖ്യാതിഥി ആയിരുന്നു. നബീസത് ജലീൽ, ഗീത ചന്ദ്രൻ, കെ സി ത്യാഗരാജൻ, ടി പി രവീന്ദ്രൻ, രഘു , കെ എസ് സുരേഷ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ ദീപ കെ ആർ എന്നിവർ സംസാരിച്ചു. ജി സി ഐ ക്ക് 25 ലക്ഷം രൂപ അനുവദിച്ചത് ജില്ലാ പഞ്ചായത്തു ആണ്. ആർ രോഹിണി അസിസ്റ്റന്റ് എൻജിനീയർ പദ്ധതി വിശദീകരിച്ചു.
Leave A Comment