സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
പൊയ്യ :എ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈവർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 12 മുതൽ 18 വരെ എ കെ എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കല്പകം എന്നപേരിൽ തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കുക ഹർഗർ തിരംഗ എന്നാ പരിപാടിയുടെ ഭാഗമായി ദേശീയപതാകകൾ തയ്യാറാക്കുക. ഫ്രീഡം വോൾ സജ്ജമാക്കുക സമൂഹ ഉദ്യാനം തയ്യാറാക്കൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെഭാഗമായി റിട്ടയേഡ് സൈനികരെ ആദരിക്കൽ പക്കുവട പ്രവർത്തനം വൈവിധ്യമാർന്ന ക്ലാസുകൾ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടൽ തനത് പ്രവർത്തനങ്ങൾ എന്നിവ സ്വതന്ത്ര്യ അമൃതും 2022 എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി ബന്ധപ്പെട്ട നടത്തി.
ക്യാമ്പിന്റെസമാപന സമ്മേളനം ഉദ്ഘാടനം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി തോമസ് നിർവ്വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പറും പൊയ്യ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീ കുട്ടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ ഔസേപ ച്ചൻ അമ്പൂക്കൻ പിടിഎ അംഗങ്ങളായ ശ്രീ സജീവൻ ശ്രീ വിശ്വംഭരൻ ശ്രീ മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ടെസ്സി റോയ് സ്വാഗതമാശംസിച്ചു NSS കോർഡിനേറ്റർ ശ്രീമതി ജിത കോളിൻസ് നന്ദി പറഞ്ഞു.
Leave A Comment