പ്രാദേശികം

ഗാന്ധി സ്മൃതി അവാർഡ് വിതരണം ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ചു വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി അവാർഡ് വിതരണം ചെയ്തു.ബെന്നി ബെഹനാൻ എം പി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം. പി. ജാക്സൻ മുഖ്യ അതിഥിയായി.


സാഹിത്യകാരൻ ബക്കർ മേത്തല ഗാന്ധി സ്മൃതി നടത്തി.പഞ്ചായത്തിലെ SSLC +2പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച് ശിവദാസൻ (വ്യാപാരം )ജീവിതം നാസർ (ചെറുകിട വ്യവസായം )ടി. എം. അബ്ദുൽ ലത്തീഫ് (ജൈവ കർഷകൻ )രമേശ്‌ മാടത്തിങ്കൽ (നെൽ കർഷകൻ )എന്നിവരെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രഞ്ജിനി ടീച്ചർ. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കമാൽ കാട്ടകത്തു. വി. മോഹൻദാസ്.കെ. കൃഷ്ണകുമാർ. എം. എം. അബ്ദുൽ നിസാർ. റസിയ അബു എന്നിവർ പ്രസംഗിച്ചു.


Leave A Comment