മാള കെ കരുണാകരൻ സ്‌മാരക ഗവണ്മെന്റ് ഐടിഐയിൽ രണ്ട് ഒഴിവുകൾ
മാള: മാള കെ കരുണാകരൻ സ്‌മാരക ഗവണ്മെന്റ് ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്റ്റർ ( മെക്കാനിക്ക് ലെൻസ് & പ്രിസം ഗ്രൈൻഡിങ് ) തസ്തികയിലെ 2 ഒഴിവുകളിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ ആവശ്യമുണ്ട് .
( ഓപ്പൺ കാറ്റഗറി -1,ഈഴവ / ബില്ലവ / തിയ്യ -1) താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10.30ന് മാള കെ കരുണാകരൻ സ്‌മാരക ഗവണ്മെന്റ് ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു .
പിഎസ് സിയുടെ റൊട്ടേഷൻ പ്രകാരം തയാറാക്കുന്ന സംവരണേതര ചാർട്ട് പ്രകാരം ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0480-2893127 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
Leave A Comment