പ്രാദേശികം

വള്ളിവട്ടം വായനശാലയിലെ അലങ്കാര ചെടികൾ നശിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍:  വള്ളിവട്ടം മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍ സാഹിബ്‌ സ്മാരക  വായനശാലയുടെ മുന്നില്‍ ചെടിച്ചട്ടികളില്‍ വളര്‍ത്തിയിരുന്ന അലങ്കാര ചെടികള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ചെടിച്ചട്ടികള്‍ തട്ടിത്തെറിപ്പിച്ചും, പൊട്ടിച്ചും ചെടികള്‍ പിഴുതെറിഞ്ഞും നശിപ്പിച്ചത്.

 ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വായനശാല പ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു.വായനശാല പ്രസിഡന്റ് ഇ.എസ്.രാജന്‍ അധ്യക്ഷനായി. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയതായി സെക്രട്ടറി കെ.പി.മോഹനന്‍ പറഞ്ഞു.

Leave A Comment