ഗ്രാമികയിൽ ഫെബ്രുവരി 2ന് നങ്ങ്യാർ കൂത്ത്
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഫെബ്രുവരി 2 വ്യാഴം വൈകിട്ട് 6.30ന് നേപഥ്യ ആരതി 'ഉഗ്രസേന ബന്ധനം' നങ്ങ്യാർ കൂത്ത് അവതരണം നടക്കും. കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെ രംഗായണം പദ്ധതിയുടെ ഭാഗമായാണ് പരിപാടി അവതരിപ്പിക്കുന്നത്.
ഡോ. ഇന്ദു ജി. ആമുഖ പ്രഭാഷണം നടത്തും. കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ആദർശ് (മിഴാവ്), കലാനിലയം രാജൻ (ഇടക്ക), ഡോ.ഇന്ദു ജി. (താളം) എന്നിവരാണ് പിന്നണിയിൽ.
Leave A Comment