പീച്ചാനിക്കാട് - പടുകുളങ്ങര തോട്ടിലെ മാലിന്യംനീക്കണം
അങ്കമാലി : മാഞ്ഞാലിത്തോട്ടിൽ അവസാനിക്കുന്ന പീച്ചാനിക്കാട് പടുകുളങ്ങര (മാത്തിലാങ്ങ) തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാത്തതിനാൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. മലിനജലം ഉറവയായി കിണറുകളിലെത്തി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പീച്ചാനിക്കാട്-കോടുശ്ശേരി റോഡിൽ നിലവിലുള്ള കലുങ്കിന് അടിയിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. മാലിന്യം എത്രയുംവേഗം നീക്കം ചെയ്യണമെന്ന് സി.പി.എം. പീച്ചാനിക്കാട് ബ്രാഞ്ച് സെക്രട്ടറി പി.ഐ. വർഗീസ് അധികൃതരോട് ആവശ്യപ്പെട്ടു.
Leave A Comment