പ്രാദേശികം

മാസങ്ങളായി കുടിവെള്ളമില്ല, മാള ജലനിധി ഓഫീസിന് മുന്നിൽ കെ പി എം എസ് ധർണ്ണ

മാള: മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിൽ  പ്രതിഷേധിച്ച് ജലനിധി ഓഫീസിന് മുന്നിൽ ധർണ്ണ. മാളയിലെ കെ പി എം എസ് ആനപ്പാറ ശാഖയുടെ നേതൃത്വത്തിലാണ് ധർണ്ണ നടത്തിയത്.  60 കുടുംബങ്ങൾ താമസിക്കുന്ന ആനപ്പാറ കോളനി മേഖലയിൽ, കുട്ടികൾക്ക് പരീക്ഷാ സമയമായിട്ടും,ഭക്ഷണം പാകം ചെയ്യാനോ പ്രാഥമിക ആവശ്യങ്ങൾക്കോ  മാസങ്ങളായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്ന്‍ സമരക്കാര്‍ പറഞ്ഞു.

1986-ൽ പഴൂക്കരയിലും അണ്ണല്ലൂരിലും സ്ഥാപിച്ച വാട്ടർ ടാങ്കുകൾ പ്രവർത്തിപ്പിച്ച് കുടിവെള്ളമെത്തിക്കുവാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന്  ധർണ്ണ ഉത്ഘാടനം ചെയ്ത് കൊണ്ട് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. ടി.എം.സതീശൻ അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി ഇ.കെ.മോഹൻദാസ്, യൂണിയൻ നേതാക്കളായ കെ.വി.സുബ്രൻ, പി.സി.സുബ്രൻ, എം.സി.വിനയൻ, ഇ.വി.ഹരിഹരൻ, സ്വാമിനാഥൻ, ശാഖാ സെക്രട്ടറി മല്ലിക സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Leave A Comment